എന്‍റെ കയ്യില്‍ ഉള്ള ഒരുപാട് നല്ല സന്ദേശങ്ങള്‍ ഈ ബ്ലോഗിലൂടെ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു ...

Friday, 29 May 2015

പ്രണയം എനിക്കെന്നും

പ്രണയം എനിക്കെന്നും നൊമ്പരം മാത്രമായിരുന്നു ....
ഓര്‍ക്കുമ്പോള്‍ സുഖം തോന്നുന്നില്ലെങ്കിലും , ഓര്‍ക്കാന്‍ എനിക്കൊത്തിരി ഇഷ്ടമായിരുന്നു...

...........................................................................................

മറക്കുവാന്‍ പറയാന്‍ എന്തെളുപ്പം ,
മണ്ണില്‍ പിറക്കാതിരിക്കാന്‍ ആണ് അതിലും എളുപ്പം
മറവി തന്‍ മാറിടത്തില്‍ മയങ്ങിക്കിടന്നാലും
ഓര്‍മ്മകള്‍ ഓടിയെത്തി ഉണര്‍ത്തിടുന്നു ..
കഥനത്താല്‍ തേങ്ങുന്ന ഹൃദയവുമായി കരളില്‍ തിര തള്ളും ഓളങ്ങളെ ....
തീരത്തിനറിയില്ല മാനത്തിനറിയില്ല ..തീരാത്ത നിങ്ങളുടെ  വേദനകള്‍ ....

...........................................................................................

വേനല്‍ വിഷാദങ്ങള്‍ക്കിടയില്‍
തണല്‍ മരമായ്‌
സൗഹൃദം എന്നുമുണ്ടാകും ......

...........................................................................................

നിന്‍ നീല നയനങ്ങളില്‍ വിരിയുന്ന സ്വപ്നങ്ങളില്‍ ഞാനില്ലെങ്കിലും ,
എന്‍റെ മിഴികളെ ഈറനണിയിക്കുന്ന ഒരായിരം കനവുകളില്‍ നീ മാത്രം....

...........................................................................................

ഓരോ പൂവിലും നിറമുണ്ട്, മണമുണ്ട് , മറക്കാനാവാത്ത സൗന്ദര്യമുണ്ട് ..
പക്ഷെ അവ നമ്മെ വേദനിപ്പിച്ചു കൊണ്ട് പൊഴിയുമ്പോള്‍, തോന്നും എന്തിനു വേണ്ടി ആ പൂവിനെ സ്നേഹിച്ചു എന്ന് ... .എന്നും നീ വിടര്‍ന്നു നിന്നെകില്‍  ....

...........................................................................................

ചില നേരങ്ങളില്‍ ഈ ലോകത്തെ തന്നെ വെറുക്കാന്‍ തോന്നും പക്ഷെ അപ്പോഴൊക്കെ എനിക്ക് അവളെ ഓര്‍മ്മ വരും.
അവളുള്ള ഈ ലോകത്തെ എനിക്ക് വെറുക്കാന്‍ കഴിയുമോ ??

...........................................................................................

ഒരു മഴയത്ത് എന്‍റെ  കുടക്കീഴില്‍ ഓടി വന്ന നിന്‍ രൂപം മനസിസ്ല്‍ ഓര്‍ക്കുമ്പോള്‍...മഴയായ് നിന്‍ സ്നേഹം പെയ്തിറങ്ങി...

...........................................................................................

മഴവില്ലിന്‍റെ മനോഹാരിത കണ്ടു ഒരിക്കലും അതിനെ ഇഷ്ടപ്പെടരുത് .. ഓര്‍ക്കുക അതിനു പിന്നില്‍ ഒരു മഴക്കാര്‍ ഒളിഞ്ഞിരിപ്പുണ്ട്...
ഒരു പക്ഷെ, എത്ര പെയ്താലും തീരാത്ത കണ്ണീരിന്‍റെ മഴ...

...........................................................................................

സ്നേഹത്തിന്‍റെ
ഭാഷ എനിക്കറിയില്ല
സ്നേഹത്തിന്‍റെ
സംഗീതം എനിക്കറിയില്ല
സ്നേഹിച്ചവരെ
മറക്കാതിരിക്കാന്‍ എനിക്കറിയാം ........