എന്റെ മനസ്സില്‍ അവള്‍ അറിയാതെ
ഞാന്‍ താലോലിച്ച പ്രണയം..
അവള്‍ അറിയാതെ പോയപ്പോള്‍..
എനിക്ക് നഷ്ടമായത് എന്‍റെ ജീവിതമാണ് ...
...........................................................................................
നിന്‍ പ്രണയത്തിന്‍ താമര നൂലില്‍
ഓര്‍മ്മകള്‍ മുഴുവന്‍ കോര്‍ക്കാം ഞാന്‍ ..
നിന്നെ ഉറക്കാന്‍ പഴയൊരു ഗസലിന്‍
നിര്‍വൃതി എല്ലാം നുകരാം ഞാന്‍ ...
...........................................................................................
പറയാന്‍ മറന്ന സ്നേഹം,
കേള്‍ക്കാന്‍ കൊതിച്ച വാക്ക്,
കാത്തിരിപ്പിന്റെ നോവറിഞ്ഞ മനസ്സ്...
ഒടുവില്‍
എന്തിനോ വേണ്ടി കണ്ണീരോടെ വഴി മാറിയ ജീവിതം...
അതാണ് പ്രണയം......
...........................................................................................
വഴിയരികില്‍
ഒന്ന് കാണാന്‍
കാത്തിരുന്നു ....
നിന്‍റെ
കാല്‍പാദത്തില്‍
എന്‍റെ
കാല്‍പാദം
വെച്ച്
ഞാന്‍ നടന്നു....
എന്നിട്ടും
നീ
തിരിഞ്ഞു നോക്കിയില്ല...
എന്‍റെ
സ്നേഹം
നീ
അറിഞ്ഞില്ല.....
...........................................................................................
എനിക്ക് അസൂയ തോന്നുന്നു..
നിന്‍റെ മേല്‍ പതിക്കുന്ന വെയിലിനോട് ..
നിന്നെ തഴുകുന്ന ഇളം കാറ്റിനോട് ...
നിന്നെ താലോലിക്കുന്ന തണലിനോട്..
എന്‍റെ കാലുകളോടു പിണയാത്ത നിന്‍റെ കാലുകളോട്.............
...........................................................................................
ജീവിതത്തില്‍ പ്രണയിക്കരുതെന്നു ആരും പറയാറില്ല... പ്രണയം ഒരു തോല്‍വിയാകരുതെന്നേ പറയൂ......
...........................................................................................
എന്‍റെ ശരീരത്തില്‍ നിന്നും ജീവന്‍ പോകുന്നതിനേക്കാള്‍ വേദനിക്കും, നീ എന്നില്‍ നിന്നും പോകുമ്പോള്‍.......
...........................................................................................
നിനച്ചിരിക്കാതെ എന്റെ ഉള്ളില്‍ ആശ തീര്‍ത്ത പെണ്ണെ ...
ഞാന്‍ അറിയാതെ എന്‍റെ മനസ്സില്‍ കൂടൊരുക്കിയിട്ടും , മറ്റൊരുവനെ കണ്ടപ്പോള്‍ എന്തിനു നീ എന്നെ വിട്ടകന്നു ....???