എന്‍റെ കയ്യില്‍ ഉള്ള ഒരുപാട് നല്ല സന്ദേശങ്ങള്‍ ഈ ബ്ലോഗിലൂടെ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു ...

Monday, 25 May 2015

പുലര്‍കാല വേളയില്‍ ...

പുലര്‍കാല വേളയില്‍ മഞ്ഞിനെ സ്നേഹിച്ച മനോഹര പുഷ്പമെ , മറക്കരുതേ ഈ മഞ്ഞുതുള്ളിയെ കൊഴിയും  വരെയെങ്കിലും...

...........................................................................................

ഒടുവില്‍ ഈ വഴികളില്‍ ഞാന്‍ ഒറ്റയ്ക്കായ്..
എങ്ങോട്ട് പോകണമെന്നറിയാതെ
ഇനി എത്ര ദൂരമെന്നറിയാതെ
ഒന്ന് മാത്രം അറിയാം
ഇനി ഞാന്‍ തനിച്ചാണ് ...

...........................................................................................

തിരിഞ്ഞു നടക്കുമ്പോള്‍ തിരിച്ചു വിളിക്കുമെന്ന് കരുതി .
പക്ഷെ എന്നെ നീ മറക്കാന്‍  തുടങ്ങിയപ്പോള്‍ കരുതാന്‍ ഒന്നും ഉണ്ടായിരുന്നില്ല..
ഒന്നും.....

...........................................................................................

ജന്മങ്ങളില്‍ നിന്ന് ജന്മങ്ങളിലേക്കു ഈ സ്നേഹ ബന്ധം പുനര്‍ ജനിക്കണമെങ്കില്‍ അടുത്ത ജന്മത്തിലും ഞാന്‍ നിന്‍റെ സൌഹൃദത്തിനായ് കാത്തിരിക്കണം.

...........................................................................................

വേദന കൊണ്ട് നിറയുന്ന എന്റെ മനസ്സിലേക്ക് ഞാനറിയാതെ ഒരുവളെ സ്നേഹിച്ചു
എന്നാല്‍ അവളും വേദന മാത്രം നല്‍കി എങ്ങോ പോയി മറഞ്ഞു ..

...........................................................................................

എന്നു വീണു കിട്ടിയ നിന്‍റെ സൌഹൃദമെന്ന മയില്‍‌പീലി ഞാനെന്‍റെ മനസ്സില്‍ സൂക്ഷിച്ചപ്പോള്‍ ഓര്‍ത്തില്ല .....ആ സ്നേഹം തിരികെ നല്‍കാനാവില്ലെന്ന് ...

...........................................................................................

നിനച്ചിരിക്കാതെ എന്റെ ഉള്ളില്‍  ആശ തീര്‍ത്ത പെണ്ണെ ...
ഞാന്‍ അറിയാതെ എന്‍റെ മനസ്സില്‍ കൂടൊരുക്കിയിട്ടും , മറ്റൊരുവനെ കണ്ടപ്പോള്‍ എന്തിനു നീ എന്നെ വിട്ടകന്നു ....???

...........................................................................................

അവകാശപ്പെടാന്‍ മാത്രം കഴിയുന്ന രക്ത ബന്ധങ്ങളേക്കാള്‍ എത്രയോ വലുതാണ്‌ സ്നേഹിക്കാന്‍ മാത്രം കഴിയുന്ന സുഹൃദ്ബന്ധങ്ങള്‍.....

...........................................................................................

കൊടുത്ത സ്നേഹം
തിരിച്ചു വാങ്ങുന്നവന്‍
ചര്ധിച്ചത്  തിന്നുന്ന
നായയെ പോലെയാണ്

...........................................................................................

നിന്‍ പുഞ്ചിരി ഞാന്‍ മായാതെ സൂക്ഷിക്കും\
നിന്‍ വേര്‍പാട് ഞാന്‍ വേദനയാല്‍ ഓര്‍മ്മിക്കും....