എന്‍റെ കയ്യില്‍ ഉള്ള ഒരുപാട് നല്ല സന്ദേശങ്ങള്‍ ഈ ബ്ലോഗിലൂടെ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു ...

Monday, 25 May 2015

ഇത് ഒരു തുടക്കം മാത്രം ........

വേനല്‍  മഴകള്‍  ഇനിയും  പെയ്യും ,നിലാവും  നിശാഗന്ധിയും  ഇനിയും  പൊഴിയും , മഞ്ഞുതുള്ളിയെക്കള്‍  ലോലമായ  നമ്മുടെ  സൗഹൃദം   ഒരിക്കലും   പിരിയാതിരിക്കട്ടെ ...

...........................................................................................

ഓര്‍മയുടെ  താളുകളില്‍  ഒരു  മയില്പീലിതണ്ട്   പോലെ  സൂക്ഷിച്ചു  വെക്കാന്‍ , കൊച്ചു  കൊച്ചു  പരിഭവങ്ങളും  തമാശകളും  നിറഞ്ഞ  ഈ  സൗഹൃദം    എന്നും  നിലനില്കട്ടെ .......

...........................................................................................

നമ്മുടെ  കണ്ണ്  നിറയുമ്പോള്‍ ...ആ  കണ്ണീരൊപ്പാന്‍  കൂടെ  ഒരാളുണ്ടെങ്കില്‍, കണ്ണുനീരിനെ  പോലും  നമ്മള്‍  ഇഷ്ടപ്പെട്ടുപോകും .........

...........................................................................................

ചില  ഇഷ്ടങ്ങള്‍  അങ്ങനെയാണ് ...
അറിയാതെ  അറിയാതെ  നമ്മള്‍  ഇഷ്ടപെടുപോകും ......
ഒന്ന്   കാണാന്‍  ഒപ്പം  നടക്കാന്‍  കൊതി  തീരാതെ   സംസാരിക്കാന്‍  വല്ലാതെ കൊതിക്കും ..
എന്നും  എന്റേത്  മാത്രമെന്ന്  വെറുതെ  കരുതും ..
ഒടുവില്‍  എല്ലാം  അവരുടെ   ആയിരുന്നു  എന്ന്  തിരിച്ചറിയുമ്പോള്‍ ..ഉള്ളിന്റെ  ഉള്ളില്‍  എവിടെയെങ്കിലും  ആ  ഇഷ്ടത്തെ  നമ്മള്‍  കുഴിച്ചു  മൂടും ..
പിനീട്  എപോഴെങ്കിലും  ഒരു  തുള്ളി  കണ്ണുനീരിന്റെ  നനവോടെ  ആ  ഇഷ്ടത്തെ നമ്മള്‍  ഓര്‍ക്കും   അപ്പോഴും   ഹൃദയം  വല്ലാതെ   കൊതിക്കും ..
"അവള്‍" എന്റേത്  ആയിരുന്നെങ്കില്‍ ...

...........................................................................................

ഒരു  ഇടക്കാല  മഴയത്തു നനഞ്ഞു  കുതിര്‍ന്ന  എന്നിലേക്  
നീ  ഒരു  കുട  നീട്ടി ,
പിന്നെ  എന്‍  ജീവിതത്തില്‍  തന്നെ  നീയൊരു  തണലായിരുന്നു

...........................................................................................

സ്നേഹം  മനുഷ്യനെ  സന്തോഷവാനാക്കും .
പണം  ലോകത്തെ  സമ്പന്നമാക്കും  .
പക്ഷെ 
സുഹൃത്തുക്കള്‍ ..
അവര്‍  ജീവിതത്തെ  അര്‍ത്ഥപൂര്‍ണമാക്കും !

...........................................................................................

എല്ലാം  ഒരു  നാള്‍  കാലത്തിന്റെ  കുത്തൊഴുക്കില്‍   പെട്ട്  മഞ്ഞുപോകുമ്പോള്‍  ഒരിക്കലും   മായാതെ ,വാടാതെ നീ  തന്ന  സ്നേഹം  ഞാന്‍ കാത്തു വെക്കും ,  എന്റെ  മരണം  വരെ . 

...........................................................................................

സൗഹൃദം 
ഒരു  തണലാണ്‌
ദുഖങ്ങളുടെയും
നൊമ്പരങ്ങളുടെയും
വേനല്‍ച്ചൂടില്‍
ഇത്തിരി  കുളിര് കാറ്റുമായി   ആരെയും  ആശ്വസിപ്പിക്കുന്ന  നല്ല  തണല്‍ 

...........................................................................................

പങ്കു  വെച്ച  നിമിഷങ്ങള്‍  അത്രയും  മധുര  സ്മരണകളായി  മാറ്റിയ  പ്രിയേ  നിന്റെ  സ്നേഹത്തിനു  പകരം   തരാന്‍  എന്റെ  ഹൃദയം  മാത്രമേ  ഉള്ളു .

...........................................................................................

കരുതി  വെക്കുക  അടര്‍ന്നു  അകലും  മുന്പ്  നമുക്കായി   പൊഴിക്കുവാന്‍  ഒരിറ്റു    കണ്ണീര്‍ അവകാശപെടാന്‍  കഴിയുന്ന  സ്നേഹ  ബന്ധത്തെക്കളും 
ഓര്‍മ്മിക്കാന്‍  കഴിയുന്ന  സുഹൃത്ത്  ബന്ധമാണ്  എന്നും  വലുത് ..''
വല്ലപ്പോഴും  എന്നെ  കൂടി  ഓര്‍ക്കുക .'

...........................................................................................

അകലാന്‍  കൊതിക്കുന്നവരില്‍  നിന്ന്  അകലുക
അടുക്കാന്‍  കൊതിക്കുന്നവരോട് അടുക്കുക ..
മറക്കാന്‍ മടിക്കുന്നവരെ ഓര്‍ക്കുക
ഓര്‍ക്കാന്‍ മടിക്കുന്നവരെ മറന്നേക്കുക ,,,,